പ്രണോയ് സെമിയിൽ
11:39 PM Jun 17, 2022 | Deepika.com
ജക്കാർത്ത: മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് ഇന്തോനേഷ്യൻ ഓപ്പണ്‍ സൂപ്പർ 1000 ടൂർണമെന്റ് സെമി ഫൈനലിൽ. ക്വാർട്ടറിൽ പ്രണോയ് നേരിട്ടുള്ള ഗെയിമുകൾക്ക് ഡെ·ാർക്കിന്റെ റാസ്മസ് ജെംകെയെ തോൽപ്പിച്ചു. 40 മിനിറ്റ് നീണ്ട മത്സരത്തിൽ 21-14, 21-12നാണ് ഇന്ത്യൻ താരത്തിന്റെ ജയം.