പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചും കളിമണ്‍ കോർട്ട് രാജാവായ സ്പെയിനിന്റെ റാഫേൽ നദാലും പ്രീക്വാർട്ടറിൽ. നദാൽ ഡച്ച് താരം ബോട്ടിക് വാൻ ഡെ സൻഡ്ഷ്ളൂപ്പിനെയാണ് കീഴടക്കിയത്.
സ്കോർ: 6-3, 6-2, 6-4. സ്ലോവേനിയൻ താരം അൽജാഷ് ബെഡേനിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ജോക്കോ അവസാന 16ൽ പ്രവേശിച്ചത്, 6-3, 6-3, 6-2. പ്രീക്വാർട്ടറിൽ അർജന്റീനയുടെ ഡിയേഗൊ ഷ്വാർസ്മാൻ ആണ് ജോക്കോയുടെ എതിരാളി. 15-ാം സീഡായ ഷ്വാർസ്മാൻ മൂന്നാം റൗണ്ടിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ 6-3, 6-1, 6-2നു കീഴടക്കിയാണ് ഷ്വാർസ്മാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
കെർബർ പുറത്ത്
വനിതാ സിംഗിൾസിൽ ജർമനിയുടെ ആംഗലിക് കെർബർ മൂന്നാം റൗണ്ടിൽ പുറത്ത്. കെർബറെ കീഴടക്കി ബെലാറൂസ് താരം അലിക്സാഡ്ര സസ്നോവിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു, 6-4, 7-6 (7-5). അതേസമയം, അമേരിക്കയുടെ 18-ാം സീഡ് കൊക്കോ ഗഫ്, 27-ാം സീഡ് അമാൻഡ അനിസിമോവ, കാനഡയുടെ 17-ാം സീഡ് ലൈല ഫെർണാണ്ടസ് തുടങ്ങിയവർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
നദാൽ, ജോക്കോ പ്രീക്വാർട്ടറിൽ
02:00 AM May 28, 2022 | Deepika.com