സാനിയ സഖ്യം രണ്ടാം റൗണ്ടിൽ
02:00 AM May 28, 2022 | Deepika.com
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ രണ്ടാം റൗണ്ടിൽ. സാനിയ- ചെക് താരം ലൂസി ഹ്രഡേക്ക സഖ്യം ആദ്യ റൗണ്ടിൽ ജയം സ്വന്തമാക്കി. ഇറ്റലിയുടെ ജാസ്മിൻ പൗലിനി - മാർട്ടീന ട്രെവിസൻ കൂട്ടുകെട്ടിനെയാണ് സാനിയ സഖ്യം മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. സ്കോർ: 4-6, 6-2, 6-1.