മിർപുർ: ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് ജയം. ഇതോടെ രണ്ട് മത്സര ടെസ്റ്റ് പരന്പര സന്ദർശകരായ ശ്രീലങ്ക 1-0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. സ്കോർ: ബംഗ്ലാദേശ് 365, 169. ശ്രീലങ്ക 506, 29/0.
ആദ്യ ഇന്നിംഗ്സിൽ 93 റണ്‍സ് വഴങ്ങി നാലും രണ്ടാം ഇന്നിംഗ്സിൽ 51 റണ്‍സ് വഴങ്ങി ആറും വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ അസിത ഫെർണാണ്ടോയാണ് പ്ലെയർ ഓഫ് ദ മാച്ച്. ലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ആണ് പരന്പരയുടെ താരം.
ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് ജയം
02:00 AM May 28, 2022 | Deepika.com