കാസര്‍ഗോഡിനു മൂന്നാം സ്ഥാനം
02:00 AM May 28, 2022 | Deepika.com
തൃക്കരിപ്പൂര്‍: സംസ്ഥാന ജൂണിയര്‍ ഫുട്ബോള്‍ മത്സരത്തിന്റെ ലൂസേഴ്സ് ഫൈനലില്‍ കണ്ണൂരിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കു വീഴ്ത്തി ആതിഥേയരായ കാസര്‍ഗോഡ് മൂന്നാംസ്ഥാനം നേടി. ഇന്നു വൈകുന്നേരം നടക്കുന്ന കലാശ പോരാട്ടത്തില്‍ തൃശൂരും കോഴിക്കോടും ഏറ്റുമുട്ടും.