ന്യൂഡൽഹി: അനധികൃത സ്വത്തുസന്പാദന കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓംപ്രകാശ് ചൗട്ടാലയ്ക്ക് ജയിൽശിക്ഷ. നാലുവർഷത്തെ തടവും 50 ലക്ഷം രൂപ പിഴയുമാണ് ഡൽഹി റോസ് അവന്യു കോടതി വിധിച്ചത്.
ചൗട്ടാലയുടെ നാലു വസ്തു വകകളും കണ്ടുകെട്ടും. ചൗട്ടാലയ്ക്കെതിരേ 2005ലാണ് സിബിഐ കേസെടുത്തത്. 1993നും 2006നും ഇടയിൽ 6.09 കോടി രൂപയോളം അനധികൃതമായി സന്പാദിച്ചു എന്നാണ് കേസ്.