+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി കലാപത്തിൽ പോലീസിനു നേർക്കു തോക്കു ചൂണ്ടിയ യുവാവിനു സ്വീകരണം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ പോ​ലീ​സി​നു നേ​ർ​ക്കു തോ​ക്കു ചൂ​ണ്ടി​യ​തി​ന് അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​ക്ക് വ​ൻ സ്വീ​ക​ര​ണം ന​ൽ​കി പ്ര​ദേ​ശ​വാ​സി​ക​ൾ. സു​ഖ​മി​ല്ലാ​തെ കി​ട​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള
ഡൽഹി കലാപത്തിൽ പോലീസിനു നേർക്കു തോക്കു ചൂണ്ടിയ യുവാവിനു സ്വീകരണം
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ പോ​ലീ​സി​നു നേ​ർ​ക്കു തോ​ക്കു ചൂ​ണ്ടി​യ​തി​ന് അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​ക്ക് വ​ൻ സ്വീ​ക​ര​ണം ന​ൽ​കി പ്ര​ദേ​ശ​വാ​സി​ക​ൾ. സു​ഖ​മി​ല്ലാ​തെ കി​ട​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളെ കാ​ണു​ന്ന​തി​നു പ​രോ​ൾ ല​ഭി​ച്ച​തി​നെ ത്തുട​ർ​ന്നു വീ​ട്ടി​ലേ​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് ഷാ​റൂ​ഖ് പ​ഠാ​ന് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.

നാ​ലു​മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ല​ഭി​ച്ച പ​രോ​ളി​ൽ പോ​ലീ​സി​ന്‍റെ സു​ര​ക്ഷാ അ​ക​ന്പ​ടി​യി​ലാ​ണ് ഷാ​റൂ​ഖ് വീ​ട്ടി​ലേ​ക്കെ​ത്തി​യ​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് എ​തി​രേ ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന് 2020 ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക്ക് കി​ഴ​ക്ക് ഡ​ൽ​ഹി​യി​ലെ ജാ​ഫ്രാ​ബാ​ദ്-​മൗ​ജ്പുർ റോ​ഡി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ തോ​ക്കു ചൂ​ണ്ടി​യ​തി​നാ​ണ് ഷാ​റൂ​ഖ് പ​ഠാ​നെ അ​റ​സ്റ്റ് ചെ​യ്തത്. കു​റ്റ​വാ​ളി​ക​ൾ​ക്ക് വീ​ര​പ​രി​വേ​ഷം ന​ൽ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെന്നു സ്വീ​ക​ര​ണ​ത്തെ വി​മ​ർ​ശി​ച്ചുകൊണ്ട് ബിജെപി നേതാക്കൾ പറഞ്ഞു.