ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്സേന ചുമതലയേറ്റു. ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് വിപിൻ സംഗി രാജ്നിവാസിൽ നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മന്ത്രിമാർ, എംഎൽഎമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലെഫ്. ഗവർണറായിരുന്ന അനിൽ ബൈജാൽ രാജിവച്ചതിനെ തുടർന്നാണ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു വിനയ് സക്സേനയെ പകരം നിയമച്ചത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മേയ് 18 നാണ് അനിൽ ബൈജാൽ രാജിവച്ചത്.