അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലെ റസ്റ്ററന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഇന്ത്യൻ, പാക്കിസ്ഥാൻ പൗരന്മാർ മരിച്ചു. തിങ്കളാഴ്ചയുണ്ടായ സംഭവത്തിൽ 106 ഇന്ത്യക്കാർ അടക്കം 120 പേർക്കു പരിക്കേറ്റു. ഇന്ത്യൻ, പാക്കിസ്ഥാൻ എംബസികൾ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.