ചെന്നൈ: തമിഴ്നാട്ടിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രി സി.വി. ഷൺമുഖം, ആർ. ധർമർ എന്നിവരെ സ്ഥാനാർഥികളായി അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചു. പാർട്ടി കോ-ഓർഡിനേറ്റർ ഒ. പനീർശെൽവം, കോ-ഓർഡിനേറ്റർ കെ. പളനിസ്വാമി എന്നിവർ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ഒഴിവുള്ള ആറു സീറ്റുകളിൽ രണ്ടെണ്ണമാണ് അണ്ണാ ഡിഎംകെയ്ക്കു വിജയിക്കാനാവുക.