ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ ഓവാലി പഞ്ചായത്തിലെ ആറാട്ടുപാറയിൽ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ആറാട്ടുപാറ തിരുവള്ളുവർ നഗർ സ്വദേശി നാരായണന്റെ മകൻ ആനന്ദ് (43) ആണു മരിച്ചത്. ആറാട്ടുപാറയ്ക്കു സമീപം ഇന്നലെ രാവിലെ 6.10 ന് റോഡിൽ വച്ചാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. വീട്ടിൽ നിന്ന് ടൗണിലെ ചായക്കട തുറക്കാനായി നടന്നു വരുന്നതിനിടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുവച്ചുതന്നെ ആനന്ദ് മരിച്ചു. സത്യവാണിയാണ് ആനന്ദിന്റെ ഭാര്യ. മക്കൾ: ഗോകുൽ, നിവേത, ഐശ്വര്യ.