ശ്രീനഗർ: കാഷ്മീരിലെ ബാരാമുള്ളയിൽ പാക്കിസ്ഥാൻകാരായ മൂന്നു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഒരു പോലീസുകാരൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. ക്രീരി മേഖലയിലെ നജിഭട്ട് ക്രോസിംഗിലെ ചെക് പോയിന്റിലായിരുന്നു ഏറ്റുമുട്ടൽ അരങ്ങേറിയത്.
ശ്രീനഗറിൽ വൻ ആക്രമണം ലക്ഷ്യമിട്ടാണു ഭീകരർ എത്തിയതെന്ന് ഐജി വിജയ്കുമാർ പറഞ്ഞു. ഈ വർഷം 22 പാക്കിസ്ഥാൻ ഭീകരരെ വധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനഗറിൽ വൻ ആക്രമണം ലക്ഷ്യമിട്ടാണു ഭീകരർ എത്തിയതെന്ന് ഐജി വിജയ്കുമാർ പറഞ്ഞു. ഈ വർഷം 22 പാക്കിസ്ഥാൻ ഭീകരരെ വധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.