ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജയായ ദളിത് നേതാവ് മേയർ പദവിയിൽ. പടിഞ്ഞാറൻ ലണ്ടനിലെ ഈലിംഗ് മേയറായാണ് ലേബർ പാർട്ടി കൗൺസിലറായ മൊഹിന്ദർ കെ. മിഥയെ തെരഞ്ഞെടുത്തത്.
ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മിഥയുടെ നിയമനത്തിൽ അഭിമാനമുണ്ടെന്നു ലേബർ പാർട്ടിയുടെ ഈലിംഗ് ഘടകം പത്രക്കുറിപ്പിൽ പറഞ്ഞു. യുകെയിലെ ആദ്യ ദളിത് മേയർ എന്നത് അഭിമാനകരമാണെന്ന് അംബേദ്കർ-ബുദ്ധ സംഘടനകളുടെ കൂട്ടായ്മ അധ്യക്ഷൻ സന്തോഷ് ദാസ് പ്രതികരിച്ചു.
കഴിഞ്ഞ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിൽ ഡോർമേഴ്സ് വെൽസ് വാർഡിൽനിന്നാണ് ലേബർ ടിക്കറ്റിൽ മിഥ വിജയിച്ചത്. നേരത്തെ കൗൺസിലിൽ ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ചിട്ടുണ്ട്.