പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ അട്ടിമറി അവസാനിച്ചില്ല. 2021 യുഎസ് ഓപ്പണ്‍ ജേതാവായ ബ്രിട്ടീഷ് കൗമാര താരം എമ്മ റാഡുകാനു രണ്ടാം റൗണ്ടിൽ പുറത്ത്.
ബെലാറൂസ് താരം അലിക്സാന്ദ്ര സസ്നോവിച്ചിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് എമ്മ പുറത്തായത്.12-ാം സീഡായ റാഡുകാനുവിനെ 6-3, 1-6, 1-6നാണ് സസ്നോവിച്ച് രണ്ടാം റൗണ്ടിൽ തകർത്തത്.
മൂന്നാം റൗണ്ടിൽ ആംഗലിക് കെർബർ ആണ് സസ്നോവിച്ചിന്റെ എതിരാളി.
ഏഴാം സീഡായ ബെലാറൂസിയൻ താരം അരിന സബലെങ്ക രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഫ്രഞ്ച് താരം പക്വെറ്റിനെ 2-6, 6-3, 6-4ന് കീഴടക്കിയാണ് സബലെങ്കയുടെ മുന്നേറ്റം. ബെലാറൂസിന്റെ വിക്ടോറിയ അസരെങ്കയും ജയം സ്വന്തമാക്കി.
പുരുഷ സിംഗിൾസിൽ നാലാം സീഡായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അതേസമയം, 16-ാം സീഡായ സ്പെയിനിന്റെ പാബ്ലൊ കരേനോ ബുസ്ത ആദ്യ റൗണ്ടിൽ പുറത്തായി. ഫ്രഞ്ച് താരം ഗില്ലെസ് സിമണിനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ബുസ്ത തോൽവി സമ്മതിച്ചത്. 13-ാം സീഡായ അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സും രണ്ടാം റൗണ്ടിൽ പുറത്തായി.
ബ്രിട്ടന്റെ 10-ാം സീഡായ കാമറോണ്‍ നോറി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. കാനഡയുടെ ഒന്‍പതാം സീഡായ ഫെലിക്സ് അഗറും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ മൂന്നാം സീഡായ അലക്സാണ്ടർ സ്വരേവ് അർജന്റീനയുടെ ബീസിന്റെ ഭീഷണി മറികടന്ന് മൂന്നാം റൗണ്ടിൽ. ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
എമ്മയും ഔട്ട്!
01:54 AM May 26, 2022 | Deepika.com