ചെന്നൈ: ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ ചെസബിൾ മാസ്റ്റേഴ്സ് ഓണ്‍ലൈൻ ടൂർണമെന്റ് ഫൈനലിൽ. സെമി ഫൈനലിൽ നെതർലൻഡ്സിന്റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തിയാണ് പതിനാറുകാരനായ പ്രജ്ഞാനന്ദ ഫൈനലിൽ പ്രവേശിച്ചത്.
ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയായിരുന്നു അനിഷ് ഗിരി എത്തിയത്. പ്ലസ് വണ്‍ വിദ്യാർഥിയായ പ്രജ്ഞാനന്ദ പരീക്ഷയ്ക്കിടയിലാണ് മത്സരത്തിൽ പങ്കെടുത്തതെന്നതും ശ്രദ്ധേയം.
ഫൈനലിൽ ലോക രണ്ടാം നന്പർ താരമായ ചൈനയുടെ ഡിങ് ലിറെനാണ് ഇന്ത്യൻ താരത്തിന്റെ എതിരാളി. സെമിയിൽ മാഗ്നസ് കാൾസണെ അട്ടിമറിച്ചാണ് ഡിങ് ലിറെൻ ഫൈനലിലെത്തിയത്.
ക്വാർട്ടറിൽ ചൈനീസ് താരം വെയ് യിയെ പരാജയപ്പെടുത്തിയ പ്രജ്ഞാനന്ദ മാഗ്നസ് കാൾസണെയും മുട്ടുകുത്തിച്ചിരുന്നു. കാൾസണെ ഈ വർഷം രണ്ട് തവണയാണ് പ്രജ്ഞാനന്ദ കീഴടക്കിയത്.
പ്രജ്ഞാനന്ദ ഫൈനലിൽ
01:54 AM May 26, 2022 | Deepika.com