ശ്രീ​ശ​ങ്ക​റി​നു സ്വ​ർ​ണം

01:54 AM May 26, 2022 | Deepika.com
ഏ​ഥ​ൻ​സ്: ഗ്രീ​സി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര ജം​പ്സ് മീ​റ്റി​ൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​നു സ്വ​ർ​ണം. 8.31 മീ​റ്റ​ർ താ​ണ്ടി​യാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ശ്രീ​ശ​ങ്ക​ർ ലോം​ഗ്ജം​പി​ൽ സ്വ​ർ​ണ​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ഈ ​മാ​സം ആ​ദ്യം സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റി​ക്കാ​ർ​ഡ് 8.36 മീ​റ്റ​ർ ആ​യി ശ്രീ​ശ​ങ്ക​ർ തി​രു​ത്തി​ക്കു​റി​ച്ചി​രു​ന്നു.

സ്വീ​ഡ​ന്‍റെ മോ​ണ്ട്‌‌​ല​ർ തോ​ബി​യാ​സി​നാ​ണ് വെ​ള്ളി. 8.27 മീ​റ്റ​റാ​ണ് സ്വീ​ഡി​ഷ് താ​രം ചാ​ടി​യ​ത്. 8.17 മീ​റ്റ​റോ​ടെ ഫ്രാ​ൻ​സി​ന്‍റെ പോ​മെ​റി യൂ​ല​സ് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.