ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ ബിജെപി നേതാവിനെ മൂന്നംഗ അക്രമിസംഘം വെട്ടിക്കൊന്നു. ബാലചന്ദർ (30) ആണ് ചിന്താദ്രിപേട്ടിൽ കൊല്ലപ്പെട്ടത്.
ബിജെപിയുടെ എസ്സി-എസ്ടി ഘടകം സെൻട്രൽ ചെന്നൈ തലവനാണ് ഇദ്ദേഹം. വധഭീഷണിയെത്തുടർന്ന് ഇദ്ദേഹത്തിനു സുരക്ഷാ ജീവനക്കാരനെ ഏർപ്പെടുത്തിയിരുന്നു.
ഇന്നലെ സാമിനായകൻ സ്ടീറ്റിൽ ഏതാനും പേരുമായി സംസാരിച്ചുകൊണ്ടിരിക്കവേയായിരുന്നു ബാലചന്ദർ കൊല്ലപ്പെട്ടത്. ഈ സമയം സുരക്ഷാ ജീവനക്കാരൻ ബാലകൃഷ്ണൻ ചായ കുടിക്കാൻ പോയിരിക്കുകയായിരുന്നു. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചു.