ഔറംഗാബാദ്: ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ വ്യാജമദ്യം കഴിച്ച് അഞ്ചു പേർ മരിച്ചു. തിങ്കളാഴ്ച മൂന്നു പേരും ഇന്നലെ രണ്ടു പേരുമാണു മരിച്ചത്. രണ്ടു പേർ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 67 പേരെ പോലീസ് അറസ്റ്റ് ചെയ്തു.