കോൽക്കത്ത: ഐപിഎൽ പ്ലേ ഓഫ് പോരാട്ടങ്ങളിൽനിന്ന് ആദ്യം പുറത്താകുന്ന ടീം ആരെന്ന് ഇന്നറിയാം.
2022 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ കെ.എൽ. രാഹുൽ നയിക്കുന്ന ലക്നോ സൂപ്പർ ജയന്റ്സും ഫാഫ് ഡുപ്ലെസി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂമാണ് ഏറ്റുമുട്ടുന്നത്. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം. ഇന്നു ജയിക്കുന്ന ടീം ക്വാളിഫയർ 2നു യോഗ്യത നേടും. പരാജയപ്പെടുന്ന ടീം പുറത്താകും.
ലക്നോ x ബംഗളൂരു
ലീഗ് റൗണ്ടിൽ ഒന്‍പതു ജയവും അഞ്ചു സമനിലയും ഉൾപ്പെടെ 18 പോയിന്റായിരുന്നു ലക്നോ സൂപ്പർ ജയന്റ്സിന്. പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന് ഒപ്പമായിരുന്നെങ്കിലും റണ്‍റേറ്റിൽ പിന്നിലായിരുന്നു. 14 മത്സരങ്ങളിൽ എട്ടു ജയവും ആറു തോൽവിയും ഉൾപ്പെടെ 16 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്നു റോയൽ ചലഞ്ചേഴ്സ് ബംഗളൂരു.
ലീഗ് റൗണ്ടിലെ അവസാന മത്സരങ്ങൾ ജയിച്ചാണ് ഇരുടീമും പ്ലേ ഓഫിന് എത്തിയത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭീഷണി അവസാന മത്സരത്തിൽ രണ്ടു റണ്‍സിനു മറികടന്ന് ലക്നോ ജയിച്ചുകയറുകയായിരുന്നു.
ആർസിബി ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് കീഴടക്കിയത്. എന്നാൽ, മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപ്പിറ്റൽസിനെ കീഴടക്കിയതോടെയാണ് ആർസിബിക്ക് പ്ലേ ഓഫ് ടിക്കറ്റ് ലഭിച്ചത്.
സ്പിന്നിനെ തുണയ്ക്കുന്ന ഈഡൻ ഗാർഡൻസിൽ ആർസിബിയുടെ വനിന്ധു ഹസാരെങ്ക മത്സരത്തിൽ നിർണായക സാന്നിധ്യം ആകുമെന്നാണ് കരുതപ്പെടുന്നത്. ഹർഷൽ പട്ടേൽ, ആവേഷ് ഖാൻ എന്നിവരുടെ പേസ് ആക്രമണവും കളിഗതി നിർണയിക്കും.
എലിമിനേറ്റർ പോരാട്ടം ഇന്ന്, ലക്നോ x ബംഗളൂരു
02:17 AM May 25, 2022 | Deepika.com