ജക്കാർത്ത: ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. ഒളിന്പിക്സ് മെഡൽ ജേതാക്കളായ ഇന്ത്യയെ 5-2ന് ജപ്പാൻ തകർത്തു.
പൂൾ എയിൽ ഈ തോൽവിയോടെ ഇന്ത്യയുടെ രണ്ടാം റൗണ്ട് പ്രവേശനം തുലാസിലായി. ആദ്യമത്സരത്തിൽ ഇന്ത്യ 1-1ന് പാക്കിസ്ഥാനുമായി സമനിലയിൽ പിരിഞ്ഞിരുന്നു.
ജപ്പാനുവേണ്ടി കവാബെ (40’, 56’) ഇരട്ടഗോൾ നേടി. നഗയോഷി (24’), ഓക (49’), യാമസാകി (54’) എന്നിവരും ലക്ഷ്യംകണ്ടു. ഇന്ത്യയുടെ ഗോൾനേട്ടക്കാർ പവൻ രഘ്ബർ (45’), ഉത്തം സിംഗ് (50’) എന്നിവരായിരുന്നു. ജപ്പാന്റെ തുടർച്ചയായ രണ്ടാം ജയമാണ്. ഇതോടെ ജപ്പാൻ രണ്ടാം റൗണ്ട് ഉറപ്പിച്ചു. മറ്റൊരു മത്സരത്തിൽ പാക്കിസ്ഥാൻ 13-0ന് ഇന്തോനേഷ്യയെ കീഴടക്കി.
ഹോക്കി: ഇന്ത്യക്കു തോൽവി
02:17 AM May 25, 2022 | Deepika.com