മുംബൈ: വനിതാ ട്വന്റി-20 ക്രിക്കറ്റ് ചലഞ്ചിൽ വെലോസിറ്റിക്ക് ജയം. സൂപ്പർ നോവാസിനെ ഏഴു വിക്കറ്റിന് വെലോസിറ്റി തകർത്തു. സൂപ്പർ നോവാസ് ഉയർത്തിയ 151 റണ്‍സ് വിജയലക്ഷ്യം വെലോസിറ്റി 10 പന്തുകൾ ബാക്കിനിൽക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി.
സ്കോർ: സൂപ്പർനോവ വുമണ്‍ 20 ഓവറിൽ 150/5. വെലോസിറ്റി 18.2 ഓവറിൽ 151/3. 51 പന്തിൽ 71 റണ്‍സ് നേടിയ സൂപ്പർനോവാസിന്റെ ഹർമൻപ്രീത് കൗർ (51 പന്തിൽ 71) ആണ് പ്ലെയർ ഓഫ് ദ മാച്ച്.
സൂപ്പർനോവാസിനായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം താനിയ ഭാട്ടിയയും (32 പന്തിൽ 36) തിളങ്ങി. 151 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ വെലോസിറ്റിക്കായി ഓപ്പണർ ഷെഫാലി വർമ 33 പന്തിൽ 51 റണ്‍സ് അടിച്ചെടുത്തു. ലോറ വോൾവാർഡ് (51), ദീപ്തി ശർമ (24) എന്നിവർ പുറത്താകാതെനിന്നു.
വെലോസിറ്റിക്ക് മൂന്ന് വിക്കറ്റ് ജയം
02:17 AM May 25, 2022 | Deepika.com