കോൽക്കത്ത: എഎഫ്സി കപ്പ് ഫുട്ബോൾ നോക്കൗട്ട് പ്രതീക്ഷയിൽ കേരളത്തിന്റെ ഗോകുലം കേരള എഫ്സി ഗ്രൂപ്പ് ഡിയിൽ നടക്കുന്ന പോരാട്ടത്തിൽ ഗോകുലം ഇന്ന് ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധര കിംഗ്സിനെ നേരിടും. വൈകുന്നേരം 4.30ന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ എടികെ മോഹൻ ബഗാൻ, ഗോകുലം കേരള എഫ്സി, മസിയ, ബസുന്ധര കിംഗ്സ് എന്നിവയ്ക്ക് മൂന്ന് പോയിന്റ് വീതമുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സര ഫലം അനുസരിച്ചേ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിൽ ഏത് ടീം പ്രവേശിക്കും എന്ന ചിത്രം വ്യക്തമാകൂ. രാത്രി 8.30ന് നടക്കുന്ന മത്സരത്തിൽ എടികെ മോഹൻ ബഗാൻ മാലി ക്ലബ്ബായ മസിയയെ നേരിടും.
ഗോകുലം കളത്തിൽ
03:34 AM May 24, 2022 | Deepika.com