സൂപ്പർനോവയ്ക്കു ജയം
03:34 AM May 24, 2022 | Deepika.com
മുംബൈ: വനിതാ ട്വന്റി-20 ചലഞ്ച് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഹർമൻപ്രീത് കൗർ നയിച്ച സൂപ്പർനോവയ്ക്ക് ജയം. സ്മൃതി മന്ദാനയുടെ ട്രെയ്ൽബ്ലേസേഴ്സിനെ 49 റൺസിനാണ് സൂപ്പർനോവ കീഴടക്കിയത്. സ്കോർ: സൂപ്പർനോവ 20 ഓവറിൽ 163. ട്രെയ്ൽബ്ലേസേഴ്സ് 20 ഓവറിൽ 114/9.