ടോക്കിയോ: തായ്വാൻ വിഷയത്തിൽ നയംമാറ്റ സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈന തായ്വാനെ ആക്രമിച്ചാൽ സൈനികമായി പ്രതിരോധിക്കുമെന്നു ബൈഡൻ പ്രഖ്യാപിച്ചു. ക്വാഡ് ഉച്ചകോടിക്കായി ജപ്പാനിലെത്തിയപ്പോഴാണു ബൈഡൻ നിലപാട് പ്രഖ്യാപിച്ചത്. പ്രസിഡന്റായശേഷം ബൈഡൻ ആദ്യമായാണ് ഏഷ്യ സന്ദർശിക്കുന്നത്. എന്തെങ്കിലുമൊരു ബലപ്രയോഗത്തിലൂടെ പിടിച്ചടക്കുകയെന്ന നയം ശരിയല്ലെന്നും ബൈഡൻ മുന്നറിയിപ്പു നൽകി.
പരാമർശത്തെ അപലപിക്കുകയും തള്ളിക്കളയുകയുമാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെൻബിന്നിന്റെ പ്രതികരണം. ചൈനീസ് പ്രവിശ്യയുടെ അവിഭാജ്യഭാഗമാണു തായ്വാൻ. തായ്വാനെക്കുറിച്ചുള്ള ചോദ്യങ്ങൾ തീർത്തും ചൈനയുടെ ആഭ്യന്തരകാര്യമാണ്. ഇക്കാര്യത്തിൽ വിദേശ ഇടപെടൽ അനുവദിക്കില്ല.
ചൈനയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ ഒത്തുതീർപ്പുകൾക്കോ ഇളവുകൾക്കോ സ്ഥാനമില്ല. സുരക്ഷാതാത്പര്യങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.