കാന്‍ബറ: കാലാവസ്ഥാ വ്യതിയാനത്തിൽ പുതിയ നയത്തിലൂടെ രാജ്യത്തെ പുതിയ ദിശയിലേക്കു നയിക്കുമെന്നു ഓസ്ട്രേലിയയിൽ ഭരണം ഏതാണ്ട് ഉറപ്പിച്ച ആന്റണി ആല്‍ബനീസ്. പുനരുപയോജ്യ ഊര്‍ജ്ജമേഖലയിലെ വന്‍ശക്തിയായി ഓസ്ട്രേലിയയെ മാറ്റുമെന്നും മധ്യ-ഇടതുപക്ഷ ലേബര്‍ സര്‍ക്കാരിന്റെ തലവനായ അദ്ദേഹം പറഞ്ഞു.
ഇന്നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആല്‍ബനീസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലേബര്‍ പാര്‍ട്ടിക്കു പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കുമോ എന്നതില്‍ വ്യക്തതയുണ്ടായിട്ടില്ല. മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ അസംഖ്യം കാട്ടുതീയും വെള്ളപ്പൊക്കവും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ മൂലം കാലാവസ്ഥാ വ്യതിയാനമായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 151 അംഗ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ആവശ്യമായ 76 സീറ്റുകൾ ഞായറാഴ്ചയും ലേബർ പാർട്ടി ഉറപ്പിച്ചിട്ടില്ല. മുപ്പത് ലക്ഷത്തോളം തപാല്‍ വോട്ടുകള്‍ എണ്ണുന്നതുള്പ്പെടെയുള്ള കാരണങ്ങൾ ഫലപ്രഖ്യാപനം വൈകിപ്പിക്കുകയാണ്.