ബാങ്കോക്ക്: ഇന്ത്യയുടെ പി.വി. സിന്ധു തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്റിന്റെ സെമിയിൽ പുറത്ത്. ശനിയാഴ്ച നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ഒളിന്പിക് സ്വർണമെഡൽ ജേതാവ് ചൈനയുടെ ചെൻ യുഫെയോടാണു സിന്ധു പരാജയപ്പെട്ടത്.
ബാങ്കോക്കിലെ ഇംപാക്റ്റ് അരീനയിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു (17-21, 16-21) സിന്ധുവിന്റെ തോൽവി. ചെൻ യുഫെയ്ക്കെതിരേ നടന്ന കഴിഞ്ഞ 11 മത്സരങ്ങളിൽ സിന്ധുവിന്റെ അഞ്ചാം തോൽവിയാണിത്. സിന്ധുവുംകൂടി പുറത്തായതോടെ തായ്ലൻഡ് ഓപ്പണിലെ ഇന്ത്യൻ പ്രാതിനിധ്യം അവസാനിച്ചു.
സൈന നേവാൾ, തോമസ് കപ്പ് ജേതാവ് എച്ച്.എസ്. പ്രണോയ് എന്നിവർ നേരത്തെ പുറത്തായപ്പോൾ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പിന്മാറിയിരുന്നു
തായ്ലൻഡ് ഓപ്പണ്‍ : സിന്ധു പുറത്ത്
02:24 AM May 22, 2022 | Deepika.com