ലണ്ടൻ: പത്തിലധികം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഈ സീസണിൽ ക്ലബ് വിടുമെന്നു റിപ്പോർട്ട്. പരിശീലകനായി എറിക് ടെൻ ഹാഗ് ചുമതലയേൽക്കുന്നതോടെ പത്തോളം യുണൈറ്റഡ് താരങ്ങൾ ക്ലബ് വിടുമെന്നാണു സൂചന. പോൾ പോഗ്ബ, എഡിസൻ കവാനി എന്നിവരാണു ക്ലബ് വിടുന്നതിൽ പ്രധാനികൾ.
പോഗ്ബ യുവന്റസിലേക്കു പോകും. കവാനി ലാലിഗയിലേക്കോ ലാറ്റിനമേരിക്കയിലേക്കോ പോകാനാണു സാധ്യത. നെമാഞ്ച മാറ്റിച്ച്, യുവാൻ മാട്ട എന്നീ സീനിയർ താരങ്ങളും ഈ സീസണോടെ ക്ലബ് വിടും. ലിംഗാർഡ്, ഡീൻ ഹെൻഡേഴ്സണ്, എറിക് ബയി, ഫിൽ ജോണ്‍സ്, ലീ ഗ്രാന്റ്, യുണൈറ്റഡ് റൈറ്റ് ബാക്ക് വാൻ ബിസാക എന്നിവരും ക്ലബ് വിടുമെന്നാണു റിപ്പോർട്ട്.
പെരുവഴിയിൽ യുണൈറ്റഡ്
02:24 AM May 22, 2022 | Deepika.com