ഫോഡൻ യംഗ് പ്ലെയർ
02:24 AM May 22, 2022 | Deepika.com
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡനു പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം. തുടർച്ചയായ രണ്ടാം സീസണിലാണു ഫോഡൻ യംഗ് പ്ലെയർ ഓഫ് ദി സീസണായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രീമിയർ ലീഗ് ഈ സീസണിൽ ഒന്പതു ഗോളുകളും അഞ്ച് അസിസ്റ്റും ഫോഡൻ പേരിൽ കുറിച്ചു.