ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എവർട്ടണ് തരംതാഴ്ത്തൽ ഭീഷണി അതിജീവിച്ചു. ആദ്യ പകുതിയിൽ രണ്ടു ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് 3-2 ന് ആയിരുന്നു എവർട്ടണിന്റെ ചരിത്ര ജയം. ആദ്യ പകുതിയിൽ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം എവർട്ടണ് ജയിക്കുന്നത് ആദ്യമാണ്.
തുടർച്ചയായ 69-ാം സീസണിലാണ് എവർട്ടണ് പ്രീമിയർ ലീഗ് യോഗ്യത നേടുന്നത്. ആഴ്സണൽ മാത്രമാണ് (97 തവണ) തുടർച്ചയായി പ്രീമിയർ ലീഗിൽ കളിച്ചതിൽ എവർട്ടണിനു മുന്നിലുള്ളത്. ആദ്യ പകുതിയിൽ രണ്ട് ഗോളിനു മുന്നിട്ടുനിന്നശേഷം ക്രിസ്റ്റൽ പാലസ് തോൽക്കുന്നത് ഇപിഎല്ലിൽ ഇതാദ്യമാണ്.
താഴോട്ടില്ലെന്നുറച്ച് എവർട്ടണ്
01:01 AM May 21, 2022 | Deepika.com