മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ വിരാട് കോഹ്ലി കത്തിക്കയറിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗാളൂരു എട്ട് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി. എട്ട് പന്ത് ബാക്കിനിൽക്കേയായിരുന്നു ആർസിബിയുടെ ജയം. 54 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും അടക്കം കോഹ്ലി 73 റൺസ് നേടി.
കോഹ്ലി - ഫാഫ് ഡുപ്ലെസി (38 പന്തിൽ 44) ഓപ്പണിംഗ് കൂട്ടുകെട്ടിൽ 115 റൺസ് പിറന്നു. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 168/5. ബംഗളൂരു 18.4 ഓവറിൽ 170/2. ആർസിബിയുടെ ഗ്ലെൻ മാക്സ്വെൽ 18 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു.
ഗുജറാത്തിനായി 47 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 62 റണ്‍സുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. ഡേവിഡ് മില്ലർ (25 പന്തിൽ 34), വൃദ്ധിമാൻ സാഹ (22 പന്തിൽ 31), മാത്യു വേഡ് (13 പന്ത് 16), റാഷിദ് ഖാൻ (6 പന്തിൽ 19 നോട്ടൗട്ട്) എന്നിവരും ഗുജറാത്തിനായി തിളങ്ങി. ജയത്തോടെ ആർസിബി പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിർത്തി.
കോഹ്ലി മയം...
02:13 AM May 20, 2022 | Deepika.com