മ്യൂണിക്ക്: ബോക്സിംഗ് രംഗത്ത് ഇതുവരെ തോൽവി അറിയാത്ത ജർമനിയുടെ മൂസ യമക് (38) മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മ്യൂണിക്കിൽ നടന്ന മത്സരത്തിൽ ഉഗാണ്ടയുടെ ഹംസ വാൻഡേറയെ നേരിടുന്പോളാണ് യമക് ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണത്. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോക്സിംഗ് റിംഗിൽ യമക് ഇതുവരെ ഒരു തോൽവിപോലും വഴങ്ങിയിട്ടില്ല. റിംഗിൽ അപരാജിതനായി തല ഉയർത്തി മടങ്ങി...
യൂറോപ്യൻ ചാന്പ്യൻഷിപ്പും ഏഷ്യൻ ചാന്പ്യൻഷിപ്പും നേടിയ യമക് വാൻഡഡേറയ്ക്കെതിരായ മത്സരത്തിന്റെ മൂന്നാം റൗണ്ട് തുടങ്ങിയശേഷമാണ് കുഴഞ്ഞുവീണത്. രണ്ടാം റൗണ്ടിൽ വാൻഡഡേറയിൽ നിന്ന് കനത്ത ആക്രമണം മൂസ യമകിന് നേരിടേണ്ടി വന്നിരുന്നു.
പ്രഫഷണൽ ബോക്സിംഗിൽ 8-0ന്റെ വിജയ റിക്കാർഡാണ് യമക്കിനുള്ളത്. എട്ടു ജയവും നോക്കൗട്ടിലൂടെയായിരുന്നു. തുർക്കിയിൽ ജനിച്ച യമക് 2017ലാണ് പ്രഫഷണൽ ബോംക്സിംഗ് രംഗത്തേക്കു വരുന്നത്. പിന്നീട് ജർമനിയിലേക്ക് താമസം മാറുകയായിരുന്നു. 2021ൽ നടന്ന ഡബ്ല്യുബി ഫെഡ് അന്താരാഷ്ട്ര കിരീടം നേടിയതോടെയാണ് യമക് ലോകപ്രശസ്തനായത്.
തല ഉയർത്തി മടങ്ങി...
02:13 AM May 20, 2022 | Deepika.com