ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണിൽ വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടറിൽ. ടൂർണമെന്റിൽ നിലനിൽക്കുന്ന ഏക ഇന്ത്യൻ താരവും സിന്ധുവാണ്. രണ്ടാം റൗണ്ടിൽ സിന്ധു കൊറിയയുടെ സിം യു ജിനിനെ 21-16, 21-15ന് തകർത്തു. ക്വാർട്ടറിൽ സിന്ധു ജപ്പാന്റെ അകാനെ യാമഗുച്ചിയെ നേരിടും.
അതേസമയം, തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പ്രധാന പങ്കുവഹിച്ച കിഡംബി ശ്രീകാന്ത് പുറത്തായി. രണ്ടാം റൗണ്ട് മത്സരത്തിലെ എതിരാളി അയർലൻഡിന്റെ നഹാത് എൻഗൂയന്‍ വാക്കോവർ നൽകിയാണ് ശ്രീകാന്ത് പുറത്തായത്.
സിന്ധു ക്വാർട്ടർ ഫൈനലിൽ
02:13 AM May 20, 2022 | Deepika.com