സൂറിച്ച്: ഈ വർഷം നടക്കുന്ന ഖത്തർ ഫിഫ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ വനിതാ റഫറിമാരും. ഫുട്ബോളിന്റെ ആഗോള സംഘടനയായ ഫിഫയാണ് ഇക്കാര്യമറിയിച്ചത്. ആദ്യമായാണ് പുരുഷ ലോകകപ്പ് നിയന്ത്രിക്കാൻ വനിതാ റഫറിമാരെത്തുന്നത്. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിന് മൂന്നു വനിതാ റഫറിമാരും മൂന്നു അസിസ്റ്റന്റ് വനിതാ റഫറിമാരുമുണ്ടാകും.
ഖത്തർ ലോകകപ്പിന് വനിതാ റഫറിമാർ
02:13 AM May 20, 2022 | Deepika.com