കാബൂൾ: വനിതാ ടെലിവിഷൻ അവതാരകർ മുഖംമറച്ചു മാത്രമേ ടെലിവിഷനിൽ പ്രത്യക്ഷപ്പെടാവൂ എന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. അന്തിമനിർദേശമാണിതെന്ന് വാർത്താവിതരണ-സാംസ്കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അഫ്ഗാൻ കേന്ദ്രമായുള്ള ടോലോ ന്യൂസ് ട്വിറ്ററിൽ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ എല്ലാ മാധ്യമസ്ഥാപനങ്ങൾക്കും ഉത്തരവ് അയച്ചുനിൽകിയിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു.
എല്ലാ സ്ത്രീകളും പൊതുസ്ഥലത്ത് മുഖാവരണം ധരിക്കണമെന്ന ഉത്തരവ് പുറത്തുവന്ന് രണ്ടാഴ്ചയ്ക്കുശേഷമാണ് ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നവരുടെ കാര്യത്തിലുള്ള നിർദേശം.