ന്യൂഡൽഹി: 2010ലെ ദേശീയ ഹരിത ട്രൈബ്യൂണൽ നിയമത്തിന്റെ മൂന്നാം വകുപ്പിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലും ഹരിത ട്രൈബ്യൂണൽ ബെഞ്ച് സ്ഥാപിക്കണം എന്ന ആവശ്യം സുപ്രീംകോടതി തള്ളി.
ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം അനുസരിച്ച് കേന്ദ്രസർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരിക്കാനും വിജ്ഞാപനം ചെയ്യാനും അധികാരമുണ്ട്. പ്രസ്തുത ട്രൈബ്യൂണലിന് നിയമാനുസൃത അധികാര പരിധികളുമുണ്ടെന്നും മൂന്നാം വകുപ്പിൽ വ്യക്തമാക്കുന്നു. ഇതു ചോദ്യം ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതിയിലെ ഒരു സംഘം അഭിഭാഷകർ നൽകിയ ഹർജി നിരാകരിച്ചാണ് ജസ്റ്റീസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ വിധി. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവുകൾക്കെതിരേ നേരിട്ടു സുപ്രീംകോടതിയിലേക്ക് അപ്പീൽ പോകുന്നത് ഹൈക്കോടതിയുടെ അധികാരപരിധിയെ താഴ്ത്തിക്കെട്ടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഭോപ്പാലിലും ജബൽപൂരിലും ദേശീയ ഹരിത ട്രൈബ്യൂണൽ ബെഞ്ചുകൾ സ്ഥാപിക്കണം എന്ന ആവശ്യവും സുപ്രീംകോടതി തള്ളി.
ദേശീയ ഹരിത്ര ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള നിയമം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. നിയമം നടപ്പിലാകുന്പോൾ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെയോ ചീഫ് ജസ്റ്റീസിനെയോ അറിയിക്കാതെ വിവിധ സംസ്ഥാനങ്ങളിൽ ട്രൈബ്യൂണൽ ബെഞ്ചുകൾ സ്ഥാപിക്കും. അതിനാൽ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പരാതിക്കാർ വാദിച്ചു. ഈ വാദങ്ങൾ തള്ളിയ സുപ്രീംകോടതി കേന്ദ്രത്തിന് നിയമവുമായി മുന്നോട്ടു പോകാമെന്നും ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാമെന്നും വ്യക്തമാക്കി.