മുംബൈ: ക്യാച്ചുകൾ മത്സരം വിജയിപ്പിക്കും എന്നത് അടിവരയിട്ട മത്സരമായിരുന്നു ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ലക്നോ സൂപ്പർ ജയന്റ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ അരങ്ങേറിയത്. 15 പന്തിൽ 40 റൺസുമായി കോൽക്കത്തയെ ജയത്തിലേക്ക് അടുപ്പിച്ച റിങ്കു സിംഗിന്റെ ക്യാച്ച് എവിൻ ലെവിസ് അദ്ഭുതകരമായി എടുത്തതാണ് മത്സരം ലക്നോയ്ക്ക് അനുകൂലമാക്കിയത്. അതോടെ രണ്ട് റൺസ് ജയം ലക്നോ സ്വന്തമാക്കി. സ്കോർ: ലക്നോ 20 ഓവറിൽ 210/0. കോൽക്കത്ത 20 ഓവറിൽ 208/8.
കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ ലക്നോ സൂപ്പർ ജയന്റ്സിനായി ഡികോക്കും രാഹുലും ചേർന്ന് 210 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിച്ചു. 70 പന്ത് നേരിട്ട് 10 സിക്സും 10 ഫോറും അടക്കം 140 റണ്‍സ് ആണ് ഡികോക്ക് അടിച്ചുകൂട്ടിയത്. 51 പന്ത് നേരിട്ട രാഹുൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 68 റണ്‍സുമായി പുറത്താകാതെനിന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട്, ഐപിഎൽ ചരിത്രത്തിൽ അഭേദ്യമായ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട് തുടങ്ങിയ നേട്ടങ്ങളാണ് ഡികോക്ക് - രാഹുൽ സഖ്യം സ്വന്തമാക്കിയത്.
കെകെആറിനായി നിതീഷ് റാണ (42), ശ്രേയസ് അയ്യർ (50), സാം ബില്ലിംഗ്സ് (36) എന്നിവരും തിളങ്ങി.
ചരിത്ര കൂട്ട് ; ലക്നോ സൂപ്പർ ജയന്റ്സിന് പ്ലേ ഓഫ് യോഗ്യത
02:06 AM May 19, 2022 | Deepika.com