ശ്രീനഗർ: കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ പുതുതായി തുറന്ന വൈൻഷോപ്പിനുനേരേ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു. ഷോപ്പിലെ ജീവനക്കാരാണ് ആക്രമണത്തിനിരയായത്. ഇന്നലെ രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. ദിവാൻ ബാഗിലെ കോർട്ട് റോഡിലാണ് പുതിയ വൈൻഷോപ്പ് തുറന്നത്.