+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരിയുപോൾ സ്റ്റീൽ പ്ലാന്‍റിൽനിന്ന് യുക്രെയ്ൻ സൈനികരെ രക്ഷിച്ചു

കീ​​​​വ്: മ​​​​രി​​​​യു​​​​പോ​​​​ളി​​​​ലെ സ്റ്റീ​​​​ൽ പ്ലാ​​​​ന്‍റി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന സൈ​​​​നി​​​​ക​​​​നെ​​​​യും ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​
മരിയുപോൾ സ്റ്റീൽ പ്ലാന്‍റിൽനിന്ന് യുക്രെയ്ൻ സൈനികരെ രക്ഷിച്ചു
കീ​​​​വ്: മ​​​​രി​​​​യു​​​​പോ​​​​ളി​​​​ലെ സ്റ്റീ​​​​ൽ പ്ലാ​​​​ന്‍റി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന സൈ​​​​നി​​​​ക​​​​നെ​​​​യും ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നീ​​​​ക്കം യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തു​​​​ന്നു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച 260 സൈ​​​​നി​​​​ക​​​​രെ അ​​​​സൊ​​​​വ്സ്റ്റാ​​​​ൾ സ്റ്റീ​​​​ൽ പ്ലാ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ ഉ​​​​പ​​​പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. റ​​​​ഷ്യ​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള പ്ലാ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് കു​​​​റ​​​​ച്ചു സൈ​​​​നി​​​​ക​​​​രെ​​​​ക്കൂ​​​​ടി പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​നു​​​​ണ്ട്. സൈ​​​​നി​​​​ക​​​​രെ പ്ലാ​​​​ന്‍റി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്നും ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​ക്ക് സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളോ​​​​ഡി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു.

ഇതിനിടെ, റ​​​​ഷ്യ​​​​യു​​​​ടെ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങളായ സ്വീ​​​​ഡ​​​​നും ഫി​​​​ൻ​​​​ല​​​​ൻ​​​​ഡും നാ​​​​റ്റോ സൈ​​​​നി​​​​ക സ​​​​ഖ്യ​​​​ത്തി​​​​ൽ ചേ​​​​രു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഖ​​​​ർ​​​​കീ​​​​വി​​​​ൽ റ​​​​ഷ്യ​​​​ൻ സൈ​​​​ന്യ​​​​ത്തെ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലേ​​​​ക്ക് ഓ​​​​ടി​​​​ക്കാ​​​​ൻ യു​​​​ക്രെ​​​​യ്നാ​​​​യി. കി​​​​ഴ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്നും ഡോ​​​​ൺ​​​​ബാ​​​​സും കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​ണ് റ​​​ഷ്യ ഇ​​​​പ്പോ​​​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

അ​​​​സോ​​​​വ്സ്റ്റ​​​​ൽ സ്റ്റീ​​​​ൽ പ്ലാ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ് 53 യു​​​​ക്രെ​​​​യ്ൻ സൈ​​​​നി​​​​ക​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. മാ​​​​നു​​​​ഷി​​​​ക ഇ​​​​ട​​​​നാ​​​​ഴി​​​​യി​​​​ലൂ​​​​ടെ 211 സൈ​​​​നി​​​​ക​​​​രെ ര​​​​ക്ഷി​​​​ച്ച​​​​താ​​​​യും ഉ​​​പ​​​പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ഓ​​​​ലേ​​​​നി​​​​ക പ​​​​റ​​​​ഞ്ഞു.