മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സണ്‍റൈസേഴ്സിന് സീസണിലെ ആറാം ജയം. മുംബൈ ഇന്ത്യൻസിന് എതിരേ മൂന്ന് റൺസിനായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിന്റെ ജയം. അർധസെഞ്ചുറി നേടിയ ത്രിപാഠിയുടെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമ്രാൻ മാലിക്കിന്റെയും കരുത്തിലാണ് മുംബൈ ജയം സ്വന്തമാക്കിയത്. സ്കോർ: സണ്‍റൈസേഴ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 193. മുംബൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190.
44 പന്തിൽ മൂന്ന് സിക്സും ഒന്‍പത് ഫോറും അടക്കം 76 റണ്‍സ് രാഹുൽ ത്രിപാഠി അടിച്ചെടുത്തു. അഭിഷേക് ശർമയെ (9) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ പ്രിയം ഗാർഗും രാഹുൽ ത്രിപാഠിയും ചേർന്ന് 78 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പ്രിയം ഗാർഗ് 26 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 42 റണ്‍സ് എടുത്തു. നിക്കോളാസ് പുരാനും (22 പന്തിൽ 38) സണ്‍റൈസേഴ്സ് സ്കോർബോർഡിലേക്ക് മികച്ച സംഭാവന നൽകി.
മുംബൈക്കായി ക്യാപ്റ്റൻ രോഹിത് ശർമ (36 പന്തിൽ 48), ടിം ഡേവിഡ് (18 പന്തിൽ 46), ഇഷാൻ കിഷൻ (34 പന്തിൽ 43) എന്നിവർ പോരാടിയെങ്കിലും ലക്ഷ്യത്തിന്റെ അരികിൽവരെ എത്താനേ സാധിച്ചുള്ളൂ. ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ത്രിപാഠി റൈസസ് ; മുംബൈ ഇന്ത്യൻസിനെതിരേ സണ്‍റൈസേഴ്സിന് മൂന്ന് റൺസ് ജയം
01:50 AM May 18, 2022 | Deepika.com