മുംബൈ: കോമണ്‍വെൽത്ത് ട്രയൽസിനിടെ റഫറിയെ മർദിച്ച ഗുസ്തി താരം സതേന്ദർ മാലിക്കിന് ആജീവനാന്ത വിലക്കേർപ്പെടുത്തി റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ലക്നോയിൽ ചൊവ്വാഴ്ച നടന്ന കോമണ്‍വെൽത്ത് ഗെയിംസ് ട്രയൽസിനിടെയായിരു ന്നു സംഭവം. 125 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലായിരുന്നു സതേന്ദർ മത്സരിച്ചിരുന്നത്.
മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് സതേന്ദർ റഫറിയെ ഇടിച്ചത്. റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ് വേദിയിലിരിക്കേ ആയിരുന്നു സംഭവം.
റഫറിയെ കൈയേറ്റം ചെയ്തു; ഗുസ്തി താരത്തിനു വിലക്ക്
01:50 AM May 18, 2022 | Deepika.com