ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റർ അജിങ്ക്യ രഹാനെ പരിക്കേറ്റു പുറത്ത്. സീസണിൽ ശേഷിക്കുന്ന മത്സരത്തിൽ രഹാനെ കളിക്കില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്.
രഹാനെ കോൽക്കത്ത ക്യാന്പ് വിട്ടു നാട്ടിലേക്ക് മടങ്ങി. സീസണിൽ ഏഴു മത്സരങ്ങൾ കളിച്ച രഹാനെ 19 ശരാശരിയിൽ 133 റണ്‍സ് മാത്രമാണ് നേടിയത്. 44 റണ്‍സാണ് ഉയർന്ന സ്കോർ. മെഗാലേലത്തിൽ ഒരു കോടി രൂപയ്ക്കാണ് രഹാനയെ കെകെആർ ടീമിലെടുത്തത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയന്റാണ് കെകെആറിനുള്ളത്. ലക്നോ സൂപ്പർ ജയന്റ്സിനെതിരേ ഇന്നു നടക്കുന്ന മത്സരത്തോടെ കോൽക്കത്തയുടെ 2022 സീസണ് ഐപിഎൽ അവസാനിക്കും.
പരിക്ക് : രഹാനെ പുറത്ത്
01:50 AM May 18, 2022 | Deepika.com