ബാസ്കറ്റ്: കേരളം ഫൈനലിൽ
01:50 AM May 18, 2022 | Deepika.com
നോയിഡ: അണ്ടർ 14 ജൂണിയർ എൻബിഎ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള ആൺകുട്ടികൾ ഫൈനലിൽ. സെമിയിൽ ഹൈദരാബാദിനെയാണ് കേരളം കീഴടക്കിയത്. സ്കോർ: 46-44. കേരളത്തിനായി വിനയ് ശങ്കർ 22ഉം ജീവൻ കെ. ജോബി 10ഉം പോയിന്റ് വീതം സ്വന്തമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയെ ക്വാർട്ടറിൽ 26-24നു മറികടന്നാണ് കേരളത്തിന്റെ സെമി പ്രവേശം.