മുംബൈ: ബിസിസിഐ വനിത ടി20 ചലഞ്ച് ക്രിക്കറ്റിനുള്ള ടീമിൽ മലയാളി താരവും. ഓഫ് സ്പിന്നർ കീർത്തി കെ. ജയിംസ് വെലോസിറ്റി ടീമിൽ ഇടംപിടിച്ചു. തിരുവനന്തപുരത്തുകാരിയായ കീർത്തി കഴിഞ്ഞ വർഷം നടന്ന ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഡി ടീമിനായി കളിച്ചിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടവേളയിൽ നടക്കുന്ന വനിതാ ടി20 ചലഞ്ചിൽ മൂന്നു ടീമുകളാണുള്ളത്. ഇന്ത്യൻ സൂപ്പർ താരങ്ങളായ സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവരാണ് ടീമുകളുടെ ക്യാപ്റ്റന്മാർ. മേയ് 23ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ 28നാണ്. പൂനയിലാണ് മത്സരങ്ങൾ.
ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയും സൂപ്പർ നോവാസിന്റെയും ട്രെയൽബ്ലേസേഴ്സിന്റെ ക്യാപ്റ്റന്മാരായി തുടരുന്പോൾ വെലേസിറ്റിയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മിതാലി രാജിനെ മാറ്റി പകരം ദീപ്തിയെത്തി. ട്രെയൽ ബ്ലേസേഴ്സാണ് നിലവിൽ ചാന്പ്യന്മാർ. 12 വിദേശതാരങ്ങൾ വിവിധ ടീമുകളിലുണ്ട്.
കേരള കീർത്തി
01:46 AM May 17, 2022 | Deepika.com