സ്പാനിഷ് ലാ ലിഗ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ മാനേജർസ്ഥാനത്ത് തുടരുമെന്ന് ഡിയേഗൊ സിമയോണി വ്യക്തമാക്കി. 2024വരെ ക്ലബ്ബുമായി സിമയോണിക്ക് കരാറുണ്ട്. എന്നാൽ, ടീമിന്റെ പ്രകടനം ശരാശരിമാത്രമായതോടെ സിമയോണി ക്ലബ് വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു. മേയ് 22ന് റയൽ സോസിദാദിനെതിരായ അത്ലറ്റിക്കോയുടെ ലാ ലിഗയിലെ അവസാന മത്സരത്തോടെ സിമയോണി ക്ലബ് വിടുമെന്നായിരുന്നു റിപ്പോർട്ട്.
കഴിഞ്ഞ ദിവസം സെവിയ്യയ്ക്ക് എതിരായ 1-1 സമനിലയ്ക്കു ശേഷമാണ് അത്ലറ്റിക്കോ വിടില്ലെന്ന് സിമയോണി വ്യക്തമാക്കിയത്. 2011 ഡിസംബറിലാണ് സിമയോണി അത്ലറ്റിക്കോയിൽ എത്തിയത്. അന്പത്തിരണ്ടുകാരനായ സിമയോണിയുടെ ശിക്ഷണത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് രണ്ട് ലാ ലിഗ, രണ്ട് യൂറോപ്പ ഉൾപ്പെടെ എട്ട് കിരീടങ്ങൾ സ്വന്തമാക്കി. രണ്ട് തവണ യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിലും അത്ലറ്റിക്കോ ഈ അർജന്റൈൻ പരിശീലകന്റെ ശിക്ഷണത്തിൽ കളിച്ചു.
സിമയോണി തുടരും
01:46 AM May 17, 2022 | Deepika.com