മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടി വച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. കെ.എൽ. രാഹുൽ നയിക്കുന്ന ലക്നോ സൂപ്പർ ജയന്റ്സിനെ 24 റൺസിന് രാജസ്ഥാൻ തോൽപ്പിച്ചു. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178. ലക്നോ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154.
29 പന്തിൽ 41 റൺസ് നേടിയ യശ്വസി ജയ്സ്വാൾ ആണ് രാജസ്ഥാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. സഞ്ജു (24 പന്തിൽ 32), ദേവ്ദത്ത് പടിക്കൽ (18 പന്തിൽ 39) എന്നിവരും തിളങ്ങി. ലക്നോയുടെ മുൻനിര വിക്കറ്റുകൾ ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും വീതിച്ചു. ക്വിന്റൺ ഡികോക്ക് (7), ബദോനി (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ ബോൾട്ട് മടക്കി. രാഹുലിനെ (10) പ്രസിദ്ധ് കൃഷ്ണയും പറഞ്ഞയച്ചു. ദീപക് ഹൂഡ (59), ക്രുണാൽ പാണ്ഡ്യ (25), സ്റ്റോയിൻസ് (27) എന്നിവർ ലക്നോയ്ക്കായി പൊരുതിനോക്കി.
റോയൽ രാജസ്ഥാൻ
01:47 AM May 16, 2022 | Deepika.com