മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ നിന്ന് ഈ സീസണോടെ വിരമിക്കുമെന്ന് ട്വീറ്റ് ചെയ്ത ശേഷം 15 മിനിറ്റിനുള്ളിൽ അത് നീക്കം ചെയ്ത് ചെന്നൈ സൂപ്പർ കിംഗ്സ് താരം അന്പട്ടി റായുഡു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിരമിക്കൽ സന്ദേശത്തിൽ ഐപിഎല്ലിൽ കളിച്ചിട്ടുള്ള മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിംഗ്സിനും നന്ദിയറിയിച്ചു. തുടർന്ന് 15 മിനിറ്റിനകം ട്വീറ്റ് നീക്കം ചെയ്തു. അതേസമയം, റായുഡുവിന്റെ വിരമിക്കൽ വാർത്ത തള്ളി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ രംഗത്തെത്തി.
റായുഡുവിന്റെ വിരമിക്കൽ നാടകം ഇതാദ്യമാല്ല. നേരത്തെ 2019ലെ ഏകദിന ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടാതിരുന്നതോടെ റായുഡു വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആ തീരുമാനം മാറ്റി. 2010ൽ മുംബൈ ഇന്ത്യൻസിലൂടെയായിരുന്നു റായുഡുവിന്റെ ഐപിഎൽ അരങ്ങേറ്റം. 2013ൽ മുംബൈക്കൊപ്പം ആദ്യ ഐപിഎൽ കിരീടം. 2015, 2017 സീസണുകളിലും മുംബൈക്കൊപ്പം കിരീടം നേടി. 2018ലാണ് ചെന്നൈയിലെത്തുന്നത്.
വിരമിച്ചു, വിരമിച്ചില്ല!
01:26 AM May 15, 2022 | Deepika.com