മ്യൂണിക്: പോളണ്ടിന്റെ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ബയേണ്‍ മ്യൂണിക് വിടുന്നു. കരാർ പുതുക്കാൻ താത്പര്യമില്ലെന്നു താരം ക്ലബ്ബി നെ അറിയിച്ചതായാണു റിപ്പോർട്ടുകൾ. ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്നു 2014ൽ ബയേണിലെത്തിയ താരത്തിന് ഒരു വർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്.
നിലവിൽ താരത്തിനായി ബാഴ്സലോണയും പിഎസ്ജിയുമാണു രംഗത്തുള്ളത്. ഇതിൽ ബാഴ്സലോണയിലേക്കു താരം മാറുമെന്നാണു റിപ്പോർട്ടുകൾ. അതേസമയം, സാന്പത്തിക പ്രശ്നങ്ങളിൽ വലയുന്ന ബാഴ്സലോണയ്ക്കു ലെവൻഡോവ്സ്കിയെ വലിയ തുകയ്ക്കു ടീമിലെത്താക്കാനാകുമോ എന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്.
ട്രാൻസ് ഫർ കുഴപ്പംപിടിച്ചതാണെന്നു ബാഴ്സയുടെ പരിശീലകൻ ചാവി സമ്മതിക്കുകയും ചെയ്തു.
ലെവൻ ബാഴ്സയിലേക്ക്
01:17 AM May 14, 2022 | Deepika.com