സ​ന്തോ​ഷ് ട്രോ​ഫി: കേ​ര​ള ടീ​മം​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു ല​ക്ഷം

01:17 AM May 14, 2022 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ന്തോ​​ഷ് ട്രോ​​ഫി ജേ​​താ​​ക്ക​​ളാ​​യ കേ​​ര​​ള ടീ​​മി​​ലെ 20 ക​​ളി​​ക്കാ​​ർ​​ക്കും മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നും സം​​സ്ഥാ​​ന​​ത്തി​​ന്‍റെ പാ​​രി​​തോ​​ഷി​​ക​​മാ​​യി അ​​ഞ്ചു ല​​ക്ഷം രൂ​​പ വീ​​തം ന​​ൽ​​കാ​​ൻ മ​​ന്ത്രി​​സ​​ഭാ​​ യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

അ​​സി​​സ്റ്റ​​ന്‍റ് പ​​രി​​ശീ​​ല​​ക​​ൻ, മാ​​നേ​​ജ​​ർ, ഗോ​​ൾ​​കീ​​പ്പ​​ർ ട്രെ​​യി​​ന​​ർ എ​​ന്നി​​വ​​ർ​​ക്കു മൂ​​ന്നു ല​​ക്ഷം രൂ​​പ വീ​​ത​​വും പാ​​രി​​തോ​​ഷി​​കം ന​​ൽ​​കും.കാ​​യി​​ക​വ​​കു​​പ്പ് ന​​ൽ​​കി​​യ ശി​​പാ​​ർ​​ശ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​ണു സ​​ന്തോ​​ഷ് ട്രോ​​ഫി ജേ​​താ​​ക്ക​​ൾ​​ക്ക് പാ​​രി​​തോ​​ഷി​​കം ന​​ൽ​​കാ​​നു​​ള്ള തീ​​രു​​മാ​​നം മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം അം​​ഗീ​​ക​​രി​​ച്ച​​ത്.