കൊളോൺ: ജർമനിയിലെ ആഹൻ പട്ടണത്തിലേക്കു പുറപ്പെട്ട തീവണ്ടിയിൽ ഇസ്ലാമിക ഭീകരന്റെ കത്തിയാക്രമണം. തീവണ്ടി ഹെർസോഗൻ റാത്ത് സ്റ്റേഷൻ വിട്ട ഉടനെ ഇയാൾ യാത്രക്കാരെ കഠാരകൊണ്ടു കുത്തുകയായിരുന്നു.
നാലു പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്ന ഒരു പോലീസുകാരൻ മറ്റു യാത്രക്കാരുടെ സഹായത്തോടെ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇറാക്കിൽനിന്നു ജർമനിയിൽ കുടിയേറിയ മുപ്പത്തിയൊന്നുകാരനായ ഇയാൾ ഭീകരവാദിയായിത്തീരാനുള്ള സാധ്യത മുന്നിൽ കണ്ട് 2017 മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാജപ്പേരുകളിൽ ഇയാൾ രാജ്യത്തു ചുറ്റി സഞ്ചരിച്ചിരുന്നു. യാത്രികരെ ആക്രമിച്ചശേഷം സ്വയം പരിക്കേൽപ്പിച്ച ഇയാളും ഇപ്പോൾ ചികിത്സയിലാണ്.