ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി രാജീവ് കുമാർ ഞായറാഴ്ച ചുമതലയേൽക്കും. നിലവിലെ മുഖ്യ കമ്മീഷണർ സുശീൽ ചന്ദ്ര ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് നിയമനമെന്ന് കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു.
2020 സെപ്റ്റംബർ മുതൽ തെരഞ്ഞെടുപ്പു കമ്മീഷണറായി പ്രവർത്തിച്ചുവരുകയായിരുന്നു രാജീവ് കുമാർ (62). 1984 ബാച്ചിലെ ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായി 2020 ഫെബ്രുവരിയിൽ വിരമിച്ച ശേഷമാണ് തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിതനായത്.